ട്രാവൽ ഏജന്‍റല്ല; ഓരോ വ‍്യക്തിക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്: രാഹുൽ ഗാന്ധിയുടെ വിദേശയാത്രയിൽ പ്രതികരിച്ച് ശശി തരൂർ

ശശി രാഹുർ

തിരുവനന്തപുരം: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും പ്രതിപക്ഷ പാർട്ടികൾ രാജ‍്യതലസ്ഥാനത്ത് പ്രതിഷേധം നടത്തുന്നതിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്രയ്ക്ക് പോയതുമായി ബന്ധപ്പെട്ട മാധ‍്യമങ്ങളുടെ ചോദ‍്യത്തിന് മറുപടിയുമായി എംപി ശശി തരൂർ.

താൻ രാഹുൽ ഗാന്ധിയുടെ ട്രാവൽ ഏജന്‍റല്ലെന്നും ആ ചോദ‍്യം തന്നോട് ചോദിച്ചിട്ട് കാര‍്യമില്ലെന്നും ശശി തരൂർ പറഞ്ഞു. താൻ എന്തിനാണ് ഡൽഹി വിട്ട് ഇവിടെ വന്നത്‍? ഓരോ വ‍്യക്തിക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. അതിനാൽ അതിനെ പറ്റി എനിക്ക് പ്രതികരിക്കാനാകില്ല. തരൂർ‌ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ശക്തമായി ബിജെപി എതിർത്തതിനു പിന്നാലെയാണിപ്പോൾ തരൂർ ഇക്കാര‍്യത്തിൽ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ വിഷയത്തിൽ ബിജെപി അനാവശ‍്യമായി വിവാദമുണ്ടാകുകയാണെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രതികരണം. രാഹുൽ രണ്ടോ മൂന്നോ ദിവസത്തേക്ക് മാറിനിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നും അതിൽ എന്താണ് പ്രശ്നമെന്നുമായിരുന്നു കെ.സി. വേണുഗോപാൽ ചോദിച്ചത്.

Tags

Share this story