എല്ലാ മദ്യത്തിനും വില കൂടില്ല; മദ്യവിലയിൽ വ്യക്തത വരുത്തി ധനമന്ത്രി ബാലഗോപാൽ

balagopal

സംസ്ഥാന ബജറ്റിൽ മദ്യവിലയിൽ സെസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. എല്ലാ മദ്യത്തിനും സെസ് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാ മദ്യത്തിനും വില വർധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 500 രൂപയിൽ താഴെയുള്ള മദ്യത്തിന് വില കൂടില്ല. 500 രൂപയിൽ മുകളിലുള്ള മദ്യത്തിന് മാത്രമാണ് വില വർധിക്കുന്നത്

500 മുതൽ 999 രൂപ വരെ വില വരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ വർധിക്കും. ആയിരം രൂപക്ക് മുകളിലുള്ള മദ്യത്തിന് ഒരു ബോട്ടിലിന് 40 രൂപയും വർധിക്കും. 400 കോടി രൂപയാണ് സംസ്ഥാന സർക്കാർ മദ്യത്തിനേർപ്പെടുത്തിയ സെസിലൂടെ അധികമായി പ്രതീക്ഷിക്കുന്നത്.
 

Share this story