അങ്ങനെ ഭയപ്പെടുന്ന കൂട്ടത്തിലല്ല; മൈക്ക് ഓപറേറ്റർമാരുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ

govindan

മൈക്ക് ഓപറേറ്റർമാരുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഞങ്ങളങ്ങനെ ഭയപ്പെടുന്ന കൂട്ടത്തിലൊന്നുമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുയോഗത്തിൽ സ്‌റ്റേജിൽ സംസാരിക്കുമ്പോഴാണോ രഹസ്യം പറയുക. രഹസ്യം പറഞ്ഞാലാണ് അപകടം. ഇത് ജനങ്ങളെല്ലാം കേട്ടതു കൊണ്ട് യാതൊരു പ്രശ്‌നവുമില്ല

നിങ്ങളെല്ലാം ചേർന്ന് ജാഥക്കെതിരായി വാർത്ത വരണമല്ലോ. മൈക്ക് സെറ്റുകാരനെയെങ്കിലും പിടിച്ചേക്കാം എന്ന് വിചാരിച്ച് ഉത്പാദിപ്പിച്ച വാർത്തയാണതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തൃശ്ശൂരിൽ പ്രതിരോധ ജാഥയിൽ സംസാരിക്കുന്നതിനിടെ മൈക്ക് നന്നാക്കാനെത്തിയ ഓപറേറ്ററെ എംവി ഗോവിന്ദൻ പരസ്യമായി ശാസിച്ചിരുന്നു. ഇതിനെതിരെ ലൈറ്റ് ആൻഡ് സൗണ്ട് എൻജിനീയറിംഗ് പ്രൊപൈറ്റേഴ്‌സ് ഗിൽഡ് രംഗത്തുവന്നിരുന്നു.
 

Share this story