പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ല; തെരഞ്ഞെടുപ്പ് വേണോയെന്ന് നേതൃത്വം തീരുമാനിക്കട്ടെ: തരൂർ
Fri, 17 Feb 2023

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണോയെന്ന് അധികാരപ്പെട്ടവർ തീരുമാനിക്കട്ടെയെന്ന് ശശി തരൂർ. ഇതുസംബന്ധിച്ച് പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ട്. ഇക്കാര്യം നേതൃത്വവുമായി സംസാരിച്ചിട്ടില്ല. താൻ മത്സരിക്കാനില്ലെന്നും തരൂർ പറഞ്ഞു
കൊടിക്കുന്നിൽ സുരേഷിന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ല. ദളിത് വിഭാഗത്തിൽ നിന്ന് പ്രവർത്തക സമിതിയിൽ എത്താൻ യോഗ്യരായവർ കേരളത്തിലുണ്ടെന്നായിരുന്നു കൊടിക്കുന്നിൽ പറഞ്ഞത്. തരൂരിന് നിരവധി അവസരങ്ങൾ പാർട്ടി നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞിരുന്നു.