ഒരിഞ്ച് ഭൂമി പോലും അധികമായി കൈവശം വെച്ചിട്ടില്ല; നിയമനടപടികളുമായി സഹകരിക്കും: മാത്യു കുഴൽനാടൻ

mathew

ചിന്നക്കനാൽ റിസോർട്ടിന്റെ മറവിൽ ഭൂമി കയ്യേറിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ. സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ ഒരിഞ്ച് പോലും കൈവശം വെച്ചിട്ടില്ല. സർക്കാർ ഭൂമി കയ്യേറിയിട്ടില്ല. സ്ഥലത്തിന് ചുറ്റുമതിൽ കെട്ടിയിട്ടില്ല. ചരിഞ്ഞ് കിടക്കുന്ന സ്ഥലം അളക്കുമ്പോൾ വിരിവ് എന്ന പേരിൽ കൂടുതലുണ്ടാകാം. 50 ഏക്കർ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും പിന്നോട്ടുപോകില്ല. ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. റവന്യു വകുപ്പിന്റെ നിയമ നടപടികളുമായി സഹകരിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു

ചിന്നക്കനാൽ സൂര്യനെല്ലിയിലെ റിസോർട്ട് ഇരിക്കുന്ന ഭാഗത്ത് 50 സെന്റ് പുറമ്പോക്ക് ഭൂമി മാത്യു കുഴൽനാടൻ കൈവശം വെച്ചിട്ടുണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. ഈ സ്ഥലത്ത് മതിൽ നിർമിക്കുകയും തേയിലകൃഷി ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് തഹസിൽദാറുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൈവശം വെച്ച അധിക ഭൂമി ഏറ്റെടുക്കാൻ ജില്ലാ കലക്ടർ അനുമതി നൽകിയിരുന്നു.
 

Share this story