തൃശ്ശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി

തൃശ്ശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി. തൃശ്ശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമമാണെന്നും സുരേഷ് ഗോപി പറഞ്ഞു

വീര സവർക്കർ വന്നാലും ബിജെപി ജയിക്കില്ലെന്ന ടി എൻ പ്രതാപന്റെ പരാമർശത്തിന്, വീര സവർക്കർ വന്നാൽ ജയിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് ജനങ്ങളാണെന്നും സുരേഷ് ഗോപി പറഞ്ഞു. 

അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സുരേഷ് ഗോപിക്ക് വേണ്ടി തൃശ്ശൂരിൽ ബിജെപി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബിജെപി ബൂത്ത് തല യോഗങ്ങൾ ഇന്ന് ആരംഭിക്കും. നാല് മണ്ഡലങ്ങളിൽ സുരേഷ് ഗോപിയും എത്തും. പുതുക്കാട്, നാട്ടിക, ഒല്ലൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലാണ് സുരേഷ് ഇന്ന് എത്തുക.
 

Share this story