മകൾ മാത്രമല്ല, പിണറായിയും മാസപ്പടി വാങ്ങിയിട്ടുണ്ട്; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

K Surendran

വീണ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് സർക്കാർ അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധമാണ്. മടിയിൽ കനമുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി സഭയിൽ എത്താതെ ഒളിച്ചോടിയതെന്നും സുരേന്ദ്രൻ പറഞ്ഞു

മകൾ മാത്രമല്ല, പിണറായി വിജയനും മാസപ്പടി വാങ്ങിയിട്ടുണ്ട്. വീണയുടെ കമ്പനിക്ക് കെഎംആർഎൽ മാസപ്പടി നൽകാൻ കാരണം മുഖ്യമന്ത്രിയുടെ വഴിവിട്ട സഹായം ലഭിക്കാനാണ്. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും കരിമണൽ കമ്പനിക്ക് ചെയ്തു കൊടുത്ത സഹായമെല്ലാം പുറത്തുവരികയും ചെയ്തതാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അർഹതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു
 

Share this story