എഐ ക്യാമറ പദ്ധതിയുമായി ബന്ധമില്ല; ആരോപണങ്ങൾ വ്യാജമെന്ന് ഊരാളുങ്കൽ സൊസൈറ്റി

ulcc

എഐ ക്യാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ പരാമർശിക്കുന്ന എസ് ആർ ഐ ടി എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. സമൂഹ മാധ്യമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാർ ആരും കമ്പനിയുടെ ഡയറക്ടർമാരുമല്ല. ബംഗളൂരു ആസ്ഥാനമായ എസ് ആർ ഐ ടി ഒരു ആശുപത്രി സോഫ്റ്റ് വെയർ വികസന പദ്ധതി 2016ൽ ഊരുളുങ്കൽ സൊസൈറ്റിക്ക് നൽകിയിരുന്നു

ഇതിനായി അന്ന് ഈ രണ്ട് സ്ഥാപനങ്ങളും ചേർന്ന് സംയുക്ത സംരംഭം ആരംഭിച്ചു. അതിന്റെ പേരാണ് യുഎൽസിസി എസ് ആർ ഐ ടി. രണ്ട് സ്ഥാപനത്തിലെയും ഡയറക്ടർമാർ അതിൽ അംഗങ്ങളായിരുന്നു. ദൗത്യം 2018ൽ അവസാനിക്കുകയും തുടർന്ന് സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തിരുന്നതാണെന്നും ഊരാളുങ്കൽ അറിയിച്ചു.
 

Share this story