ഇനി ബിജെപിയിൽ; പി സി ജോർജ് ഡൽഹിയിലെത്തി ബിജെപി അംഗത്വം സ്വീകരിച്ചു

ഡൽഹിയിൽ ദേശീയ ആസ്ഥാനത്ത് എത്തി പി സി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവേദ്കർ, അനിൽ ആന്റണി എന്നിവരും പി സി ജോർജിനൊപ്പമുണ്ടായിരുന്നു. പി സി ജോർജിന്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചാരണം പൊളിഞ്ഞെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് പിസി ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ അഞ്ച് എംപിമാർ ബിജെപിക്ക് സംസ്ഥാനത്ത് നിന്നുണ്ടാകും. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച  ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പി സി ജോർജ് പറഞ്ഞു.
 

Share this story