ഓൺലൈൻ കൺസൾട്ടേഷനിടെ ഡോക്ടർക്കെതിരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

arrest

ഇ സഞ്ജീവനി കൺസൾട്ടേഷനിടയിൽ ഡോക്ടർക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഹൈദാണ് അറസ്റ്റിലായത്. കോന്നി ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഡോക്ടർ നൽകിയ പരാതിയിൽ ആറൻമുള പോലീസാണ് അറസ്റ്റ് ചെയ്തത്

കഴിഞ്ഞ ദിവസം രാവിലെ ഇ സഞ്ജീവനി ജനറൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്ക് മുന്നിലാണ് മുഹമ്മദ് സുഹൈദ് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചത്. ഡോക്ടർ കോന്നി പോലീസിനും സൈബർ സെല്ലിനും പരാതി നൽകുകയായിരുന്നു.
 

Share this story