ടെക്നോപാർക്ക് ജീവനക്കാരിക്കുനേരെ നഗ്നതാ പ്രദർശനം; ആശുപത്രി ജീവനക്കാരൻ പിടിയിൽ

Case
തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരിക്കുനേരേ നഗ്നതാപ്രദർശനം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ജങ്ഷനു സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ പോത്തൻകോട് നന്നാട്ടുകാവ് തളിയിൽ പുത്തൻ വീട്ടിൽ എസ്.പ്രദീപ് (42) ആണ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെയോടെയാണ് പ്രധാന ഗേറ്റിനു സമീപത്തുവെച്ച് ഇയാൾ യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം എസ്.എച്ച്.ഒ. മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്.

Share this story