ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ
Mar 22, 2023, 14:34 IST

തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് സംഭവം. സംഭവത്തിൽ ഓട്ടോ ഡ്രൈവർ മുത്തുരാജിനെ മ്യൂസിയം പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഹോസ്റ്റലിലെ പെൺകുട്ടികൾ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.