കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പോലീസുകാരനെതിരെ കേസ്

Police

കൊച്ചി കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പോലീസുകാരനെതിരെ കേസ്. കളമശ്ശേരി എ ആർ ക്യാമ്പിലെ പോലീസുദ്യോഗസ്ഥനായ അനന്തൻ ഉണ്ണിക്കെതിരെയാണ് കേസ്. ഇന്ന് രാവിലെ 9.40നാണ് കേസിനാസ്പദമായ സംഭവം

കുസാറ്റ് ക്യാമ്പസിലെ റോഡരികിൽ നിൽക്കുകയായിരുന്ന പോലീസുകാരൻ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പോലീസുകാരനാണെന്ന് മനസിലായത്

പരാതി പിൻവലിക്കാൻ പെൺകുട്ടിക്ക് മേൽ സമ്മർദമുണ്ടായതായും റിപ്പോർട്ടുണ്ട്. എന്നാൽ പരാതിയിൽ ഉറച്ചുനിന്നതോടെയാണ് പോലീസുകാരനെ കേസെടുക്കാൻ തയ്യാറായത്.
 

Share this story