തിരൂർ ജില്ലാ ആശുപത്രി കെട്ടിടത്തിൽ നിന്നുംവീണ് പരുക്കേറ്റ നഴ്‌സ് മരിച്ചു

mini

തിരൂർ ജില്ലാ ആശുപത്രി കെട്ടിടത്തിൽ നിന്നും വീണ് പരുക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയിൽ മിനി(48) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മിനി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ഇവർ താഴേക്ക് വീണത്

നഴ്‌സിംഗ് സൂപ്രണ്ടുമൊത്ത് കെട്ടിടത്തിന് മുകളിലേക്ക് പോയതായിരുന്നു. അബദ്ധത്തിൽ കാൽ വഴുതി 15 അടിയോളം താഴ്ചയിലേക്ക് വീണു. വീഴ്ചയിൽ തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റു. മൂന്ന് വർഷം മുമ്പാണ് ഇവർ തിരൂർ ജില്ലാ ആശുപത്രിയിൽ ഹെഡ് നഴ്‌സായി ജോലിയിൽ പ്രവേശിച്ചത്.
 

Share this story