പത്തനംതിട്ടയിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്ന സംഭവം; പ്രതി നസീറിന് ജീവപര്യന്തം തടവുശിക്ഷ

TINCHU

പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കേസിൽ പ്രതി നസീറിന് ജീവപര്യന്തം കഠിന തടവ്. ബലാത്സംഗത്തിന് 10 വർഷവും വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഏഴ് വർഷവുമാണ് ശിക്ഷ വിധിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി

2019 ഡിസംബർ 15ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 20 മാസങ്ങൾക്ക് ശേഷമായിരുന്നു ക്രൈംബ്രാഞ്ച് യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി കാമുകനായ ടിജിനൊപ്പം ജീവിക്കുമ്പോഴാണ് ടിഞ്ചുവിനെ കൊലപ്പെടുത്തിയത്

തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ടിഞ്ചുവിനെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു. കേസിൽ പോലീസ് ആദ്യം ടിജിനെയാണ് അറസ്റ്റ് ചെയ്തത്. ടിജിനെ പോലീസ് തല്ലിച്ചതച്ചതും ഏറെ വിവാദമായിരുന്നു.
 

Tags

Share this story