തൃശ്ശൂരിൽ നഴ്‌സിംഗ് വിദ്യാർഥിനി ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; നൂറോളം കുട്ടികൾ നിരീക്ഷണത്തിൽ
Mon, 30 Jan 2023

തൃശ്ശൂരിൽ നഴ്‌സിംഗ് വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ആളൂർ സ്‌നേഹോദയ കോളജ് ഓഫ് നഴ്‌സിംഗ് ഹോസ്റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്‌സിംഗ് വിദ്യാർഥിനികൾ നിരീക്ഷണത്തിലാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.