ഹരിപ്പാട് വയോധികൻ മർദനമേറ്റ് മരിച്ചു; ചുമട്ടുതൊഴിലാളി അറസ്റ്റിൽ

haripad

ഹരിപ്പാട് വയോധികന്റെ മരണം മർദനമേറ്റ് സംഭവിച്ചതാണെന്ന് സ്ഥിരീകരണം. വീയപുരം കാരിച്ചാൽ തുണ്ടിൽ ജോജൻ വില്ലയിൽ ടിഎം ജോസഫാണ്(62) മരിച്ചത്. സംഭവത്തിൽ വീയപുരം നന്ദൻഗിരി കോളനിയിലെ ചുമട്ടുതൊഴിലാളിയായ ദയാനന്ദൻ അറസ്റ്റിലായി. വെയർഹൗസ് ഗോഡൗൺ ചുമട്ട് തൊഴിലാളിയാണ് ദയാനന്ദൻ. ജോലി കഴിഞ്ഞ് വരുന്നതിനിടെ ജോസഫിന്റെ സൈക്കിളുമായി ദയാനന്ദൻ സ്‌കൂട്ടർ കൂട്ടിയിടിച്ചിരുന്നു

ഇതേ ചൊല്ലിയുള്ള വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിൽ ദയാനന്ദന്റെ മർദനമേറ്റ് ജോസഫ് വീണു. ഉടനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിലാണ് മരണം മർദനമേറ്റ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
 

Share this story