എഴുന്നെള്ളിപ്പിന് സമയത്തിന് ആനയെ കിട്ടിയില്ല; പിന്നെ ഓമ്‌നി വാന് നെറ്റിപ്പട്ടം കെട്ടി അങ്ങ് അഡ്ജസ്റ്റ് ചെയ്തു

എഴുന്നെള്ളിപ്പിന് സമയത്തിന് ആനയെ കിട്ടിയില്ല; പിന്നെ ഓമ്‌നി വാന് നെറ്റിപ്പട്ടം കെട്ടി അങ്ങ് അഡ്ജസ്റ്റ് ചെയ്തു

ഉത്സവത്തിന് എഴുന്നെള്ളിപ്പിന് എത്തിച്ച ആന പിണങ്ങി നിന്നതിനാൽ നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയത് മാരുതി ഓമ്‌നി വാനിൽ. തൃശ്ശൂർ പീച്ചി തുണ്ടത്ത് ദുർഗാ ഭഗവതി ക്ഷേത്രത്തിലാണ് കൗതുകകരമായ സംഭവം നടന്നത്. എഴുന്നെള്ളിപ്പിന് കൊണ്ടുവന്ന ചോപ്പീസ് കുട്ടിശങ്കരൻ എന്ന ആന കുളിച്ച് കഴിഞ്ഞിട്ടും കനാലിൽ നിന്ന് കയറാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം

കടുത്ത ചൂടായതിനാൽ രാവിലെ ഒമ്പത് മണിയോടെയാണ് ആനയെ തൊട്ടടുത്ത കനാലിൽ ഇറക്കിയത്. എന്നാൽ കുട്ടി ശങ്കരൻ തിരിച്ചു കയറാൻ മടിക്കുകയായിരുന്നു. ആനയെ കയർ കെട്ടി കരയ്ക്ക് എത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതോടെ ആഘോഷക്കമ്മിറ്റിക്കാർ രണ്ടും കൽപ്പിച്ചൊരു തീരുമാനമെടുക്കുകയായിരുന്നു

ഓമ്‌നി വാനിൽ നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയാണ് എഴുന്നെള്ളിപ്പ് പൂർത്തിയാക്കിയത്. രണ്ട് ആനകൾക്കൊപ്പമായിരുന്നു ഓമ്‌നിയുടെ എഴുന്നെള്ളിപ്പും.

Share this story