കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 8ന് ഡൽഹിയിൽ സമരം

CM Pinarayi Vijayan

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് ഡൽഹിയിൽ സമരം നടത്തും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംപിമാരും എംഎൽഎമാരും സമരത്തിൽ പങ്കെടുക്കും. ഇടതുമുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. 

കേന്ദ്രസർക്കാർ അവഗണനയെ കുറിച്ച് പ്രതിപക്ഷ നേതാക്കാളുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച നടത്തിയത്. ഡൽഹിയിൽ ഒന്നിച്ച് സമരം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിൽ മുന്നണിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നാണ് യോഗത്തിന് ശേഷം സതീശൻ പ്രതികരിച്ചത്.
 

Share this story