2025 നവംബർ ഒന്നിന് പരമ ദരിദ്രർ ആരുമില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി

ഇന്ത്യയിൽ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് കാരണം ഇടതുഭരണമാണ്. 2025 നവംബർ ഒന്നിന് പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇന്ത്യയെ ബിജെപി സർക്കാർ ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ എത്തിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു

ബിജെപി സർക്കാർ വാഗ്ദാനം ചെയ്ത പല കാര്യങ്ങളും നടപ്പാക്കിയില്ല. ബിജെപി രാജ്യം ഭരിക്കാൻ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വർധിച്ചു. കഴിഞ്ഞ തവണ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ വിജയിച്ചാൽ പ്രധാനമന്ത്രി ആകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. അതിനായി കോൺഗ്രസിന്റെ അംഗബലം കൂട്ടണമെന്നായിരുന്നു പ്രചാരണം. പക്ഷേ തെരഞ്ഞെടുത്തവർ നാടിന്റെ ശബ്ദം പ്രകടിപ്പിച്ചില്ല

ഏകീകൃത വ്യക്തിനിയമത്തെ എതിർക്കാൻ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞില്ല. അന്വേഷണ ഏജൻസികളെ വിട്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ബിജെപി കസ്റ്റഡിയിലെടുക്കുന്നതിലും കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
 

Share this story