മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം; നാല് പേർക്ക് പരുക്ക്

മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം; നാല് പേർക്ക് പരുക്ക്
വയനാട് മാനന്തവാടിയിൽ പ്രതിയുമായി പോയ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് അപകടത്തിൽ പരുക്കേറ്റു. വഴിയോര കച്ചവടക്കാരനായ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ(65) ആണ് മരിച്ചത്. ഇയാൾ ഉന്തുവണ്ടി ജീവനക്കാരനാണ്. സിപിഒമാരായ കെബി പ്രശാന്ത്, ജോളി സാമുവൽ, വി കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി മാഹി സ്വദേശി പ്രബീഷ് എന്നയാൾക്കുമാണ് പരുക്കേറ്റത്. ഇന്ന് മൂന്ന് മണിയോടെ വള്ളിയൂർക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

Tags

Share this story