കരിപ്പൂരിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ സംഭവം; മയക്കുമരുന്ന് കൈപ്പറ്റാൻ എത്തിയവരും പിടിയിൽ
Oct 21, 2025, 08:11 IST

കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയിൽ രണ്ട് പേർ കൂടി പിടിയിൽ. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്‌നാസ്, ശിഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഒരു കിലോ എംഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണ് പിടിയിലാത്
ഒമാനിൽ നിന്നെത്തിയ തൃശ്ശൂർ കൊരട്ടി സ്വദേശി പഴയേക്കര വീട്ടിൽ എ ലിജീഷ് ആന്റണിയെ ഒരു കിലോഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.
എംഡിഎംഎ കൈപ്പറ്റാൻ എത്തിയതായിരുന്നു റഫ്‌നാസും ശിഹാബുദ്ദീനും. ലിജീഷ് പിടിയിലായത് അറിഞ്ഞ് ഇവർ രക്ഷപ്പെട്ടു. ഇതോടെയാണ് പോലീസ് അന്വേഷണം വ്യാപകമായതും പ്രതികളെ പിടികൂടിയതും