കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരുക്ക്

kohinoor

കോഴിക്കോട് ഫറോക്ക് മണ്ണൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. മണ്ണൂർ വളവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്

ഇന്ന് പുലർച്ചെ 2.30നാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോയ ബസാണ് മറിഞ്ഞത്. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കൊല്ലം കൊട്ടുക്കൽ ആലംകോട് മനുഭവനിൽ അമലാണ്(28) മരിച്ചത്. കോഹിനൂർ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്

അപകടസമയത്ത് 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
 

Share this story