കോട്ടയത്ത് ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു; പത്ത് പേർക്ക് പരുക്ക്

accident
കോട്ടയത്ത് ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു. മുണ്ടക്കയം-കോരുത്തോട് പാതയിൽ കോസടിയിൽ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. തമിഴ്‌നാട് മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന പത്ത് തീർഥാടകർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 

Share this story