കായംകുളത്ത് മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

accident

കായംകുളത്ത് മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. തൃക്കുന്നപ്പുഴ പതിയാങ്കര കൊച്ചു പണ്ട്യാലയിൽ അബ്ദുൽ റഷീദാ(60)ണ് മരിച്ചത്. രാവിലെ 7ന് കൃഷ്ണപുരം അജന്ത ജംഗ്ഷനിലായിരുന്നു അപകടം. കക്കയിറച്ചി കച്ചവടക്കാരനായ അബ്ദുൾ റഷീദ് കരുനാഗപ്പള്ളിയിലേക്ക് പോകുമ്പോൾ എതിരെ മീൻ കയറ്റി വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. 

Share this story