ഒരു മാസത്തെ കുടിശ്ശികയും നവംബർ മാസത്തെ 2000 രൂപയും; അടുത്ത മാസം 3600 രൂപ ക്ഷേമ പെൻഷൻ കയ്യിൽ വരും

pension

ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെൻഷനും ചേർത്ത് നവംബറിൽ 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കുകയാണ്. ഇതിനൊപ്പമാണ് നേരത്തെയുണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും നൽകുന്നത്

നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടി രൂപയും അനുവദിച്ചു. ഇതോടെ ക്ഷേമ പെൻഷൻ കുടിശ്ശിക പൂർണമായും കൊടുത്തു തീർക്കാനാകും

പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നൽകുമെന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പ്രഖ്യാപിച്ചു. അഞ്ച് ഗഡുവാണ് കുടിശ്ശികയായത്. കഴിഞ്ഞ സാമ്പത്തിക വർഷം കുടിശ്ശികയുടെ രണ്ട് ഗഡുക്കൾ നൽകി. ഈ സാമ്പത്തിക വർഷത്തിന്റെ പകുതിയിൽ തന്നെ രണ്ട് ഗഡുക്കൾ കൂടി വിതരണം ചെയ്തു. ഇതിന്റെ തുടർച്ചയായാണ് നവംബറിൽ അവസാന ഗഡു കുടിശ്ശികയും നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
 

Tags

Share this story