സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ 59കാരന്

ameebic

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. രോഗം സ്ഥിരീകരിച്ച 59കാരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കോഴിക്കോട് ആകെ 12 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്.

അതേസമയം, അമീബിക് മസ്തിഷ്‌കജ്വരം പടരുന്ന സാഹചര്യത്തിൽ പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നതിൽ മാർഗനിർദേശം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സൽമാൻ ആണ് പരാതി നൽകിയത്.

ജലപീരങ്കളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലം ആണോ എന്ന് എന്ന് ഉറപ്പ് വരുത്തണം എന്നാണ് പരാതിയിൽ ആവശ്യം. ജലപീരങ്കിയിലെ വെള്ളത്തിന് മഞ്ഞയോ മണ്ണിന്റെയോ നിറമാണ്. ഇതേതെങ്കിലും കുളത്തിലെയോ പൊതുജലാശയത്തിലെയോ വെള്ളമായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. 

Tags

Share this story