സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഈ മാസത്തെ ഏഴാം മരണം

ameebic

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീമാണ്(59) മരിച്ചത്. ഇന്നലെയാണ് റഹീമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ റഹീമിനെ വളൻഡിയർമാരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്

രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഇതോടെ അമീബീക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഈ മാസം മാത്രം ഏഴ് പേർ മരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പത്ത് പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതിൽ മൂന്ന് പേർ കുട്ടികളാണ്.
 

Tags

Share this story