സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗബാധ പാലക്കാട് സ്വദേശിക്ക്
Sep 16, 2025, 17:21 IST

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് 66 പേർക്കാണ്
സംസ്ഥാനത്ത് ഈ വർഷം 19 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം 11ന് നടന്ന രണ്ട് മരണങ്ങൾ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് ഇന്ന് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് പട്ടികയിൽ കൂട്ടിച്ചേർത്തത്
ഈ മാസം രോഗം സ്ഥിരീകരിച്ച 19 പേരിൽ ഏഴ് പേർ മരിച്ചു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലായി പതിനഞ്ച് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.