എംടിയുടെ പരാമർശത്തിലെ ഒരാൾ ഡൽഹിയിലും മറ്റൊരാൾ കേരളത്തിലുമാണെന്ന് ശശി തരൂർ

tharoor

എംടിയുടെ പരാമർശത്തിലെ ഒരാൾ ഡൽഹിയിലും മറ്റൊരാൾ കേരളത്തിലുമാണെന്ന് ശശി തരൂർ
ഇത്തവണ കൂടി മത്സരിച്ചാൽ യുവാക്കൾക്കായി വഴി മാറുമെന്ന് ശശി തരൂർ. എംടിയുടെ പരാമർശത്തിലെ ഒരാൾ ഡൽഹിയിലും മറ്റൊരാൾ കേരളത്തിലുമാണ്. രാഷ്ട്രീയത്തിലെ ഭക്തി അപകടകരമെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. എംടിയുടേത് അംബേദ്കറിന്റെ അതെ ചിന്തയാണെന്നും തരൂർ പറഞ്ഞു. 

ഒരു രാഷ്ട്രീയ നേതാവിനെ ദൈവത്തെ പോലെ കണ്ടാൽ രാജ്യം പിഴയ്ക്കും. 20 വർഷം മുമ്പത്തെ ലേഖനം എംടി ഇപ്പോൾ പ്രസംഗിച്ചാൽ അതിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് മനസിലാക്കണം. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ്. എല്ലാം എളുപ്പമാകുമെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല

ബംഗാളിൽ ചർച്ച തുടങ്ങിയിട്ടേയുള്ളു. അവസാനം വരെ ചർച്ചകൾ തുടരും. കോൺഗ്രസിന്റെ ഇപ്പോഴത്തെ ശ്രദ്ധ ഭാരത് ന്യായ് യാത്രയിലാണ്. ചർച്ചകൾ നടക്കട്ടെയെന്നും തരൂർ പറഞ്ഞു.
 

Share this story