കായംകുളം രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
Updated: May 3, 2023, 09:48 IST

കായംകുളം രാമപുരത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ രാമപുരം എൽ പി സ്‌കൂളിന് മുന്നിലാണ് അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രാമപുരം കൊച്ചനാട്ട് വിഷ്ണു ചന്ദ്രശേഖരനാണ്(30) മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ രാത്രി ഐപിഎൽ മത്സരം കാണാനായി പോകാനായിരുന്നു. പുലർച്ചെ വീട്ടിലേക്ക് വരും വഴി ദേശീയപാതയിൽ രാമപുരം കായംകുളം റോഡിലേക്ക് ക്രോസ് ചെയ്യുന്നതിനിടെയാണ് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചത്.