മലപ്പുറത്ത് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്

kathina

മലപ്പുറം പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്. മേലാറ്റൂർ സ്വദേശി കരിമ്പനകുന്നത്ത് വേലായുധനാണ്(62) പരുക്കേറ്റത്. ഇദ്ദേഹത്തിന് 90 ശതമാനത്തോളം പൊള്ളലേറ്റു. ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന അബദ്ധത്തിൽ പൊട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ വേലായുധനെ ആദ്യം മഞ്ചേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share this story