പത്തനംതിട്ടയിൽ മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു
Nov 1, 2025, 16:48 IST
പത്തനംതിട്ട ചെന്നീർക്കരയിൽ മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസുകാരൻ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകൻ സായ് ആണ് മരിച്ചത്. പാൽ കൊടുത്ത ശേഷം കുട്ടിയെ ഉറക്കാൻ കിടത്തിയതായിരുന്നു. കുറേ നേരം കഴിഞ്ഞ് കുട്ടിക്ക് അനമില്ലെന്ന സംശയത്തെ തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു
ഇവിടെ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി എത്തിച്ചു. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രക്ഷിതാക്കൾ പറഞ്ഞ കാര്യം തന്നെയാണോ സംഭവിച്ചതെന്നതിൽ പോലീസ് അന്വേഷണം നടത്തും
