ഒന്നേകാൽ വയസുള്ള കുഞ്ഞ് തോട്ടിൽ വീണു മരിച്ചു

Dead

തൃശ്ശൂർ: തൃപ്രയാറിൽ ഒന്നേകാൽ വയസുള്ള കുഞ്ഞ് തോട്ടിൽ വീണു മരിച്ചു. ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this story