ആലപ്പുഴയിൽ ഒന്നര വയസുകാരനെ ക്രൂരമായി മർദിച്ച കേസ്; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

Police

ആലപ്പുഴയിൽ ഒന്നര വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. അർത്തുങ്കലിൽ നിന്നാണ് അമ്മയെയും സുഹൃത്ത് കൃഷ്ണകുമാറിനെയും പോലീസ് പിടികൂടിയത്. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. അർത്തുങ്കൽ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികളെ പിടികൂടിയത്

അടുപ്പത്തിലായിരുന്ന പ്രതികൾ കുട്ടിയെ ഒഴിവാക്കാനാണ് നിരന്തരം ഉപദ്രവിച്ചിരുന്നത്. പിന്നീട് കുഞ്ഞിനെ അച്ഛന്റെ വീട്ടിലാക്കി. കൈ ചലിപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. പരിശോധനയിൽ കുട്ടിയുടെ ഇടത് കൈയുടെ അസ്ഥി പൊട്ടിയതായും ശരീരത്തിൽ ചൂരൽ കൊണ്ട് അടിച്ചതിന്റെ പാടുകളും കണ്ടെത്തി. കുട്ടി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
 

Share this story