കാട്ടാക്കടയിൽ ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞു കൊന്നു; മാതൃസഹോദരി കസ്റ്റഡിയിൽ

manju

തിരുവനന്തപുരം കാട്ടാക്കടയിൽ കൊണ്ണിയൂരിൽ ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു. കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. സംഭവത്തിൽ പ്രതി മഞ്ജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസികരോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് മഞ്ജു. കൊണ്ണിയൂർ സൈമൺ റോഡിൽ ഇന്ന് രാവിലെയാണ് സംഭവം. 

അഗ്നിരക്ഷാ സേനയെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ശ്രീകണ്ഠൻ എന്നയാളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായി. ഇതോടെ ശ്രീകണ്ഠൻ മഞ്ജുവിന്റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുട്ടിയെയാണ് മഞ്ജു കൊലപ്പെടുത്തിയത്.
 

Share this story