മലപ്പുറത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

nooh

മലപ്പുറം ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി സ്വദേശി മഹ്‌റൂഫിന്റെ മകൻ അസ്ലം നൂഹ് ആണ് മരിച്ചത്

രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. അബദ്ധത്തിൽ മണ്ണ് വാരി വായിലിടുന്നതിനിടെ ചെറിയ കല്ല് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു

കുട്ടിയെ ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സംഭവിച്ചു
 

Tags

Share this story