100 ശതമാനം വിജയം നേടിയ സർക്കാർ സ്‌കൂളുകൾ ഏഴെണ്ണം മാത്രം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുശതമാനം വിജയം നേടിയത് ഏഴ് സർക്കാർ സ്‌കൂളുകൾ മാത്രം. സർക്കാർ സ്‌കൂളുകളിൽ 100 ശതമാനം നേടിയ സ്‌കൂളുകൾ അധികം ഇല്ലാത്തതിൽ അന്വേഷണം പ്രഖ്യാപിച്ചതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഒരു വർഷം നീളുന്ന പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളത്. അതുസംബന്ധിച്ച് അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
 

Share this story