ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ; ന്യൂമോണിയ സ്ഥിരീകരിച്ചു

oommen

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരു സംപംഗി രാമനഗരിയിലുള്ള എച്ച് സി ജി ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു

Share this story