അനാഥാലയങ്ങൾക്ക് സൗജന്യമായി അരിയും ഗോതമ്പും നൽകണമെന്ന് ഉമ്മൻ ചാണ്ടി

അനാഥാലയങ്ങൾക്ക് സൗജന്യമായി അരിയും ഗോതമ്പും നൽകണമെന്ന് ഉമ്മൻ ചാണ്ടി

ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ദുരിതത്തിലായ സംസ്ഥാനത്തെ അനാഥാലയങ്ങളെ സംരക്ഷിക്കാൻ സർക്കാർ ശ്രദ്ധ ചെലുത്തണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മൻ ചാണ്ടി കത്ത് നൽകി. എല്ലാവർക്കും സൗജന്യമായി അരിയും ഗോതമ്പും നൽകാനുള്ള തീരുമാനം അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് കൂടി ബാധകമാക്കണമെന്നും അദ്ദേഹം പറഞ്ഞു

കൊറോണ സംബന്ധിച്ച നിയന്ത്രണങ്ങൾ കഴിഞ്ഞാലും അനാഥാലയങ്ങൾക്ക് സൗജന്യമായോ ഒരു രൂപ നിരക്കിലോ അരിയും ഗോതമ്പും നൽകുന്ന കാര്യം മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിക്കണം. സർക്കാർ ഗ്രാന്റ് അനുവദിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങൾക്കും കുടിശ്ശിക സഹിതം എത്രയും വേഗം നൽകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു

ലോക്ക് ഡൗണിന് ശേഷം സംഘടനകളുടെയും വ്യക്തികളുടെയും സഹായവും സാന്നിധ്യവും അനാഥാലയങ്ങൾക്ക് ഇല്ലാതെയായി. സർക്കാർ ഗ്രാന്റും ലഭിക്കുന്നില്ല. അനാഥാലയങ്ങൾക്ക് കിലോയ്ക്ക് 5.65 രൂപക്കും 4.15 രൂപക്കുമാണ് യഥാക്രമം അരിയും ഗോതമ്പും ലഭിക്കുന്നത്. യുഡിഎഫ് കാലത്ത് ഒരു രൂപ നിരക്കിലാണ് ഇത് നൽകിയിരുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

Share this story