ആരോഗ്യത്തിന് ദോഷം വരരുതെന്ന് കരുതി ഉമ്മൻ ചാണ്ടിക്ക് കൊവിഡ് വാക്‌സിൻ നൽകിയിരുന്നില്ല: ചാണ്ടി ഉമ്മൻ

chandy

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി മകൻ ചാണ്ടി ഉമ്മൻ. പിതാവിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കൊവിഡ് വാക്‌സിൻ നൽകിയിരുന്നില്ലെന്നാണ് വെളിപ്പെടുത്തൽ. വാക്‌സിന്റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണെന്നാണ് ചാണ്ടി ഉമ്മൻ വിശദീകരിക്കുന്നത്

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വരെ പറഞ്ഞു പരത്തിയെന്നും ചാണ്ടി പറഞ്ഞു. കൊവിഡ് വാക്‌സീൻ നൽകിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻ ചാണ്ടിക്ക് നൽകിയിരുന്നുവെന്നും ചാണ്ടി അവകാശപ്പെട്ടു.

ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് വാക്‌സിൻ നൽകാതിരുന്നത്. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ലെന്ന് വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. 

Share this story