ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി

oommen

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ നിംസ് ആശുപത്രിയിൽ നിന്നും ബംഗളൂരുവിലേക്ക് ഉമ്മൻ ചാണ്ടിയെ കൊണ്ടുപോകുന്നത്. പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിലാണ് യാത്ര.

അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം ന്യൂമോണിയ ഭേദമായെങ്കിലും ഉമ്മൻ ചാണ്ടിക്ക് ശാരീരിക അവശതകളുണ്ട്. ഭാര്യയും മകനും മൂത്ത മകളും ഉമ്മൻ ചാണ്ടിക്ക് വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പാർട്ടി ഇടപെട്ട് ബംഗളൂരുവിലേക്ക് മാറ്റുന്നത്. ചികിത്സയുടെ ചെലവ് എഐസിസി വഹിക്കും.
 

Share this story