ഉമ്മൻ ചാണ്ടിയെ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റും; ബുധനാഴ്ച എയർ ലിഫ്റ്റ് ചെയ്യും

oommen chandy

വിദഗ്ധ ചികിത്സക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബുധനാഴ്ച ബംഗളൂരുവിലേക്ക് മാറ്റും. എയർ ലിഫ്റ്റ് ചെയ്യാനാണ് സാധ്യത. അണുബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. തിങ്കളാഴ്ച വൈകുന്നേരമാണ് ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

നിലവിൽ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകൾ നൽകിത്തുടങ്ങിയെന്നും അണുബാധയിൽ കുറവുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അണുബാധ നിയന്ത്രണവിധേയമായതിനാൽ കാൻസറിന്റെ തുടർ ചികിത്സക്കായി ബംഗളൂരിവിലേക്ക് മാറ്റും. ബുധനാഴ്ച വൈകുന്നേരത്തോടെ എയർ ലിഫ്റ്റ് ചെയ്ത് ബംഗളൂരുവിലെത്തിക്കും. 


 

Share this story