വിദഗ്ധ ചികിത്സക്കായി ഉമ്മൻ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും

oommen

വിദഗ്ധ ചികിത്സക്കായി ഉമ്മൻ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും. എഐസിസി സജ്ജമാക്കിയ ചാർട്ടേഡ് വിമാനത്തിലാകും ബംഗളൂരുവിലേക്ക് മാറ്റുക. ന്യൂമോണിയ ബാധ മാറിയെന്നും അദ്ദേഹം ക്ഷീണിതനാണെന്നും മകൻ ചാണ്ടി ഉമ്മൻ അറിയിച്ചു. ഉമ്മൻ ചാണ്ടിയെ ഇന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആശുപത്രിയിൽ സന്ദർശിച്ചു

ഉമ്മൻ ചാണ്ടിയുടെ രോഗാവസ്ഥയെ കുറിച്ച് ചിലർ വ്യാജരേഖയുണ്ടാക്കിയെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. ബംഗളൂരുവിലെ എച്ച് സി ജി ആശുപത്രിയുടെ പേരിലാണ് വ്യാജരേഖയുണ്ടാക്കിയത്. കുടുംബത്തോട് എന്തിനാണ് ഇത്ര ക്രൂരതയെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
 

Share this story