ഉമ്മൻ ചാണ്ടിയുടെ ന്യൂമോണിയ ബാധ പൂർണമായും ഭേദമായി; ബംഗളൂരുവിലേക്ക് മാറ്റിയേക്കും

oommen

ഉമ്മൻ ചാണ്ടിയുടെ ന്യൂമോണിയ ബാധ പൂർണമായും ഭേദമായെന്ന് ഡോക്ടർമാർ. നിലവിൽ പനിയോ ശ്വാസതടസ്സമോ ഇല്ല. കഴിഞ്ഞ 48 മണിക്കൂറിൽ ഓക്‌സിജൻ സപ്പോർട്ടും വേണ്ടി വന്നിട്ടില്ല. അദ്ദേഹം പത്രം വായിക്കുകയും ഡോക്ടർമാരോടും വീട്ടുകാരോടും സംസാരിക്കുകയും ചെയ്യുന്നുണ്ട്. 

ന്യൂമോണിയ ബാധ പൂർണമായും മാറിയ സാഹചര്യത്തിൽ തുടർ ചികിത്സക്കായി ബംഗളൂരുവിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകാവുന്നതാണെന്ന് നിംസ് ആശുപത്രി അധികൃതർ വ്യക്തമാക്കി. നിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡും ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്തി

തുടർ ചികിത്സക്ക് പോകണമെന്ന് ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായാലുടൻ ഡിസ്ചാർജ് ഉൾപ്പെടെ നടപടിയിലേക്ക് നീങ്ങും. തുടർ ചികിത്സക്ക് കൊണ്ടുപോകുന്നതിൽ ആശുപത്രിയുടെ സഹായം ചോദിച്ചാൽ അത് നൽകാൻ തയ്യാറാണ്. ഉമ്മൻ ചാണ്ടിക്കൊപ്പം പോകാൻ രണ്ട് ഡോക്ടർമാരെയും രണ്ട് പാരാമെഡിക്കൽ ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ടെന്നും ഡോ. മഞ്ജു തമ്പി അറിയിച്ചു.
 

Share this story