ഓപറേഷൻ ബാർ കോഡ്; സംസ്ഥാനത്തെ ബാറുകളിൽ വിജിലൻസിന്റെ പരിശോധന

bar

സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധന. വ്യാജമദ്യം വിൽപ്പന നടത്തുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തുന്നത്. ഓപറേഷൻ ബാർകോഡ് എന്ന പേരിലാണ് പരിശോധന. എക്‌സൈസ് സർക്കിൾ ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ട്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ക്രമക്കേടിന് കൂട്ടു നിൽക്കുന്നുവെന്നും പരാതി.

അതേസമയം പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പോലീസും എക്‌സൈസും. റിസോർട്ടുകളിൽ ഉൾപ്പടെ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പരിശോധനക്ക് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുമെന്ന് ഫോർട്ട് കൊച്ചി പോലീസ് അറിയിച്ചു.

ന്യൂയർ ആഘോഷിക്കാൻ വിദേശികൾ അടക്കം പതിനായിരങ്ങളാണ് ഫോർട്ട് കൊച്ചിയിലേയ്ക്ക് എത്തുന്നത്. ഫോർട്ട് കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ നിശാപാർട്ടികൾ സജീവമാകുമെന്നാണ് പോലീസിന് ലഭിച്ച റിപ്പോർട്ട്. അനുമതിയില്ലാതെ നിശാ പാർട്ടികൾ നടത്തുന്നത് പൂട്ടിടാനാണ് തീരുമാനം.
 

Tags

Share this story