ഓപറേഷൻ കാവേരി: സുഡാനിൽ നിന്നുമുള്ള 180 പേർ കൊച്ചിയിലെത്തി

kaveri
ഓപറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും 180 പേർ കൊച്ചിയിലെത്തി. ജിദ്ദയിൽ നിന്നുമുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ഇന്നലെ 22 പേർ നാട്ടിൽ തിരിച്ചെത്തിയിരുന്നു. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് തേജ 288 പേരെയും ഐഎൻഎസ് സുമേദ 300 പേരെയും സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. മൂവായിരത്തോളം പേരെ സുഡാനിൽ നിന്ന് തിരികെ എത്തിക്കാനാണ് ഓപറേഷൻ കാവേരിയിലൂടെ ലക്ഷ്യമിടുന്നത്. 2400 പേരെ ഇതുവരെ തിരികെ എത്തിച്ചതായാണ് കണക്കുകൾ. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങൾ പൗരൻമാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തിൽ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
 

Share this story