ഓപറേഷൻ നുംഖോർ: ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു
Sep 23, 2025, 14:53 IST

ഓപറേഷൻ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഡിഫൻഡർ അടക്കമുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. ദുൽഖറിന്റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലാണ് പരിശോധന
രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. നേരത്തെ പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും ഇവിടെ വാഹനമൊന്നും ഇല്ലാത്തതിനാൽ മടങ്ങി. മമ്മൂട്ടിയുടെ കൊച്ചി ഏലംകുളത്തെ വീട്ടിലും സംഘം പരിശോധനക്കെത്തി
്ഭൂട്ടാനിൽ നികുതി വെട്ടിച്ച് എത്തിച്ച 20 വാഹനങ്ങൾ കേരളത്തിൽ വിറ്റെന്നും ഇതിൽ 11 എണ്ണം കണ്ടെത്തിയെന്നും കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് യൂസ്ഡ് കാർ ഷോറൂമിൽ നിന്നും വാഹനങ്ങൾ കണ്ടെടുത്തു.