ഓപറേഷൻ നുംഖോർ: ദുൽഖർ സൽമാൻ അടക്കമുള്ളവർക്ക് കസ്റ്റംസ് ഉടൻ നോട്ടീസ് നൽകും

നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതിൽ അന്വേഷണം തുടർന്ന് കസ്റ്റംസ് പ്രിവന്റീവ്. നടൻ ദുൽഖർ സൽമാൻ അടക്കം വാഹന ഉടമകൾ നേരിട്ട് ഹാജരാകാൻ നിർദേശിച്ച് ഉടൻ നോട്ടീസ് നൽകു.ം വീട്ടിൽ നിന്നും രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിൽ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു
അമിതിന്റെ കൂടുതൽ കാറുകൾ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ സംശയങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മീഷണർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുന്നൂറോളം കാറുകൾക്കായി വ്യാപക റെയ്ഡാണ് ഇന്നലെ നടന്നത്
ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയ നടൻമാരുടെ വീടുകളിലും മുപ്പതോളം കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്. ഓപറേഷൻ നുംഖോർ എന്ന പേരിലായിരുന്നു പരിശോധന. വ്യവസായികൾ, വാഹന ഡീലർമാർ, ഇടനിലക്കാർ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നു. ഇരുപതോളം വാഹനങ്ങൾ പിടിച്ചെടുത്തു.