ഓപറേഷൻ നുംഖോർ: ഇടുക്കിയിലും പരിശോധന, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുടെ കാർ പിടിച്ചെടുത്തു

chippu

ഓപറേഷൻ നുംഖോറിൻെ ഭാഗമായി ഇടുക്കിയിലും കസ്റ്റംസ് പരിശോധന. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുടെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ സുരേന്ദ്രന്റെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്. മലപ്പുറം തിരൂർ സ്വദേശിയിൽ നിന്നാണ് ഇവർ വാഹനം വാങ്ങിയത്. 

മെക്കാനിക്ക് പണികൾക്കായാണ് കാർ അടിമാലിയിൽ എത്തിച്ചത്. ഇതിനിടെയാണ് കാർ കസ്റ്റംസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങൾ ഭൂട്ടാൻ വഴി കോടികൾ നികുതി വെട്ടിച്ച് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിലുണ്ട്. 36 കാറുകളാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്. 

അതേസമയം കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങൾ തേടി. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാൻ പല പ്രമുഖരും വാഹനങ്ങൾ വാങ്ങിക്കൂട്ടിയെന്നാണ് സംശയം. ജി എസ് ടി വെട്ടിപ്പിൽ ജി എസ് ടി വകുപ്പും അന്വേഷണം ആരംഭിച്ചു
 

Tags

Share this story